എത്രയെത്ര
മുഖംമൂടികളാണു ഈ തെരുവില്‍
കള്ളന്റെ, കള്ളുകുടിയന്റെ
പെണ്ണുപിടിയന്റ കൂട്ടികൊടുപ്പുകാരന്റെ.
മുഖം നഷ്ട്പ്പെട്ടവര്‍ക്ക്
ഇവിടെയൊരാള്‍
മുഖം കൊടുക്കുന്നു.
ഏത്ര പേരില്‍ നിന്ന്
ഓടിയൊളിച്ചാലാകും
ഇയാള്‍ക്ക്
ഇത്രയേറെ മുഖം മൂടികള്‍
വില്‍ക്കാനാവുക.
മുഖങ്ങള്‍ കൊണ്ട് സമയത്തെയോര്‍മ്മിപ്പിച്ച
പേരറിയാത്ത പെണ്‍കുട്ടിയുടെ*
ചുംബനങ്ങളില്‍ നിന്നും
മോഷ്ടിച്ചതാണു എന്റെയീ മുഖം.
ആ ചെറുപ്പക്കാരന്റെ
കൈവിരലുകളിലേക്ക് നടന്നു കയറുവാന്‍
അവള്‍ എത്രയെത്ര
മുഖംമൂടികള്‍ മാറ്റിവച്ചിരിക്കും.
ഇവിടെയെങ്ങും
പരിചിതമായൊരു മുഖവുമില്ല
എല്ലാം ഏതൊക്കെയോ
മുഖംമൂടികള്‍ക്കുള്ളിലിരുന്നു പുഞ്ചിരിക്കുന്നു
മുഖംമൂടികള്‍ പല്ലിളിക്കുന്നു.
എവിടൊക്കെയോ
കുറെയേറെ മുഖംമൂടികള്‍
കാത്തിരിക്കുന്നു
മടക്കയാത്രയില്‍ ഒരാളും തിരിച്ചറിയരുത്.
എത്ര ആഴ്ന്നിറങ്ങിയാലാകും
ഈ മുഖംമൂടിക്കാരന്റെ കയ്യില്‍
എന്റെ മുഖങ്ങള്‍ തൂങ്ങിയാടുക.
* കിം കി ഡുക്കിന്റെ ദ ടൈം എന്ന സിനിമ
Sunday, January 4, 2009
Friday, January 2, 2009
ചില ചോറ്റാനിക്കര കാഴ്ചകള്‍
ഒരു സിഗരറ്റിന്റെ
ദൂരമേയുള്ളൂ
വീട്ടില്‍ നിന്നും നടക്കലെക്ക്.
പാടവും നടുക്കുള്ള
പള്ളിയാന്ചെട്ടന്റെ കൂരയും
കടന്നാല്‍ ചോറ്റാനിക്കരയെത്താം.
കച്ചവടത്തിനായി വന്ന
ലൊദ്ജുമുതലാലിമാരത്രേ
ചോട്ടാനിക്കരയംമയെ
ചീത്തയാക്കിയത്.
പാപപരിഹാരമായാകണം
ഇന്നും കുറെ അവളുമാര്‍
ലൊദ്ജുകല് കയരിയിരങ്ങുന്നുണ്ട്.
കീഴ്കാവില്‍ തറച്ചിരിക്കുന്ന
ആണികളില്‍ നിന്നും
ഓടിയോളിക്കാനാവില്ല
ഒരു ദേവിക്കും ദേവനും
ഒരിക്കലും.
ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതെയുല്ല്
ഒരായിരം അമ്മേ വിളികള്‍
ഈ ആണികളില്‍ നിന്നും.
ഇവിടെ മുങ്ങി മരിച്ച
ഏതാത്മാവിനെയാണ്
നിങ്ങലീയാനികളിലേക്ക്
തരചിരുതാന്‍ പോകുന്നത്.
പൂരപരംബിലൂടെയുള്ള
മടക്കയാത്രയില്‍
ഒരു വെയിലിന്റെ
ദൂരകൂടുതല്‍ കാണാം.
ഇപ്പോഴും
ഒരു സിഗരറ്റിന്റെ ദൂരം
മാത്രമെ കാണൂ
എന്റെ വീട്ടിലേയ്ക്ക്.
ദൂരമേയുള്ളൂ
വീട്ടില്‍ നിന്നും നടക്കലെക്ക്.
പാടവും നടുക്കുള്ള
പള്ളിയാന്ചെട്ടന്റെ കൂരയും
കടന്നാല്‍ ചോറ്റാനിക്കരയെത്താം.
കച്ചവടത്തിനായി വന്ന
ലൊദ്ജുമുതലാലിമാരത്രേ
ചോട്ടാനിക്കരയംമയെ
ചീത്തയാക്കിയത്.
പാപപരിഹാരമായാകണം
ഇന്നും കുറെ അവളുമാര്‍
ലൊദ്ജുകല് കയരിയിരങ്ങുന്നുണ്ട്.
കീഴ്കാവില്‍ തറച്ചിരിക്കുന്ന
ആണികളില്‍ നിന്നും
ഓടിയോളിക്കാനാവില്ല
ഒരു ദേവിക്കും ദേവനും
ഒരിക്കലും.
ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതെയുല്ല്
ഒരായിരം അമ്മേ വിളികള്‍
ഈ ആണികളില്‍ നിന്നും.
ഇവിടെ മുങ്ങി മരിച്ച
ഏതാത്മാവിനെയാണ്
നിങ്ങലീയാനികളിലേക്ക്
തരചിരുതാന്‍ പോകുന്നത്.
പൂരപരംബിലൂടെയുള്ള
മടക്കയാത്രയില്‍
ഒരു വെയിലിന്റെ
ദൂരകൂടുതല്‍ കാണാം.
ഇപ്പോഴും
ഒരു സിഗരറ്റിന്റെ ദൂരം
മാത്രമെ കാണൂ
എന്റെ വീട്ടിലേയ്ക്ക്.
Subscribe to:
Posts (Atom)