Monday, October 12, 2009
ഒരു പെണ്‍കുട്ടിയുടെ ചുംബനങ്ങളില്‍ നിന്നും മോഷ്ടിയ്ക്കപ്പെട്ട ചിലത്
തെരുവുകളിലിരുന്ന്
എനിയ്ക്ക് നിന്നെ
കൊല്ലണമെന്ന്
അവള്‍ ഉറക്കെ
പാടാറുണ്ടായിരുന്നു.
പുറത്തെ മഴയെ
പ്രണയിച്ച്
പുതപ്പിനുള്ളില്‍
അശ്ലീലം വരയ്ക്കാറുണ്ടായിരുന്നു.
അവിടെ
മൌനം കൊണ്ട്
ശരിയെ
തെറ്റാക്കുകയായിരുന്നു
അവള്‍.
തെരുവിന്റെ
സംഗീതത്തില്‍
ന്രുത്തം ചെയ്യുന്ന
നിഴലുകളെ
സ്വപ്നം കാണാനാണ്
താന്‍ ഉച്ചത്തില്‍
പാടുന്നതെ-
-ന്നാണ് അവള്‍
അവകാശപ്പെട്ടിരുന്നത്.
നിലച്ചുപോയ സംഗീതത്തെ
നഗ്നത കാട്ടി
വശീകരിക്കുകയാണവള്‍.
സ്വപ്നങ്ങളിലൊരാള്‍
ഇതു ജീവിതമാണെന്നു പറയുമ്പോള്‍
ഞാന്‍ ജീവിതമെഴുതുന്നവളാണെന്ന്
അവളുടെ മറുപടി.
ഒളിച്ചു കടത്തിയ
വിശുദ്ധരഹസ്യവുമായി
തന്നെ നിരന്തരം
പിന്തുടരുന്ന ഒരാള്‍ക്കായി
ആത്മഹത്യയുടെ
നേരുകളുറങ്ങുന്ന
മുറിയില്‍
മരം പെയ്യുന്ന രാത്രികളെ
സ്വപ്നം കാണാറുണ്ടെന്ന് അവള്‍.
ഇന്ന്
ഒരു തെരുവു ഗായകന്‍
നിശബ്ദതയിലേയ്ക്ക്
കാതോര്‍ക്കുന്നത്
ഇവളുടെ സംഗീതത്തിനായാണ്
വിലാപങ്ങള്‍ക്കും
ഏറ്റുപറച്ചിലുകള്‍ക്കുമിടയില്‍
എവിടെയോ നിശബ്ദമായ
സംഗീതത്തിനായി
Monday, August 31, 2009
നാടകാന്ത്യം
ഏതോ ഒരുവന്‍
ഒറ്റയ്ക്ക് നെയ്തെടുത്ത
തന്റെ ജീവിതമാണ്
ഈ കര്ട്ടന് പിന്നില്‍.
എന്നോ ഒരിക്കല്‍
നാഗരികതയിലേയ്ക്ക്
ഒളിച്ചോടിയ നായകന്‍
തിരിച്ച്ചെത്ത്തിയിട്ടു
വേണം
ഈ ചെറിയ വേദിയില്‍
ഒരുങ്ങിയെത്താന്‍.
രംഗം 2
മകനുവേണ്ടിയുള്ള
കാത്തിരിപ്പിലെവിടെയോ
നഷ്ട്ടമായ കാഴ്ച്ചയും പേറി
ഒരമ്മയുണ്ട്.
പിഴച്ചു പോയെന്ന്
പരിതപിക്കുന്ന ഒരച്ഛനും.
ഭാര്യയുടെ
ഒരിക്കലും കണ്ടിട്ടില്ലാത്ത
പുര്‍വകാമുകനെ
വേട്ടയാടുന്ന
വില്ലനുമുണ്ട്.
രംഗം 3
കാരണം ബോധ്യപ്പെടാത്ത
ഗര്‍ഭം തേടിയുള്ള ഒരു യാത്രയുണ്ട്.
ചടുലമായ
പ്രലോഭനങ്ങളുമുണ്ട്.
ഒരൊറ്റ വെടിവേപ്പിലോ
കത്തിക്കുത്തിലോ
വീഴാവുന്നതെയുള്ളൂ
ഈ കര്‍ട്ടനും.
എത്ര തകര്ന്നു
വീണാലും
ഒരു ജീവിതം ബാക്കിയുണ്ടാകും
ഈ അവസാന വേദിയില്‍.
Thursday, August 13, 2009
ഒരു പ്രത്യേക സ്ഥലത്തെ.. പ്രത്യേക കുറിപ്പ്..
Thursday, August 6, 2009
ഒരു മുറി.. രണ്ട് ചിന്തകള്‍..

എല്ലാ പൌര്‍ണ്ണമികളിലും
Saturday, June 6, 2009
ഒരു കപ്പല്‍ ഛേദത്തിന്‍റെ കഥ- കടലിന്റെയും
മഴ
മറിയയെ ഓര്‍മ്മിപ്പിക്കുന്നു,
മറിയ പൊളിഞ്ഞു പോയ
ഒരു കപ്പലിനെയും.
ഒരു കടലിനെ
മൊത്തമായി നേടിയെടുത്ത
അവളുടെ കണ്ണുകളില്‍ നിന്നാണ്
ഒരു നിലവിളിയോടെ അവന്‍ ഇറങ്ങിവന്നത്.
അമ്മയുടെ വിശുദ്ധ ഗര്‍ഭത്തിന്റെ
കുരിശു ചുമന്നാവണം
വളര്‍ന്നതെ
ഒരു കൂനുമായാണ്.
അവള്‍ തന്നെയാണ്
സൂചിയുടെ ദ്വാരം
കണ്ണിലേക്കു ചേര്ത്തു പിടിച്ച
അവനുവേണ്ടി
അതിലൂടെ ഒട്ടകത്തെ കയറ്റിയതും
സൂചിമുന അവന്റെ
കണ്ണിലേക്കു തന്നെ
ആഴ്ത്തിയിറക്കിയതും.
നിത്യ കന്ന്യകയായ
അമ്മയുടെ ആര്‍ത്തവരക്തം
അവന്റെ കണ്ണുകളില്‍തെളിഞ്ഞ
ചുവപ്പില്‍
കനച്ചു പോയിരുന്നു.
2
അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാത്ത
വാതിലുകളായി
എന്നാണു ഇവരുടെ ജീവിതം
മാറിയത്.
കൂനന്റെ എത്രാമത്തെ
ശ്വാസത്തെയാണ്
അവള്‍ തന്റെ കൈക്കുമ്പിളില്‍
ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നത്.
മുപ്പത്തിരണ്ട്
വര്‍ഷങ്ങള്‍ എവിടെയും
അടയാളപ്പെടുത്താതെ പോയതാണ്
ഇനിയും ചികയണ്ട.
ഒരു പന്കായത്തിന്റെ
ഓര്‍മ്മകള്‍ പോലും
ബാക്കിയാക്കാതെ
കപ്പലെന്ഗോ പോയി
കടലെന്ഗോ പോയി.
3
ആത്മാവില്‍
പാപിയല്ലാത്തവന്‍
ഇവളെ കല്ലെരിയട്ടെയെന്നു
ആരാണ് ശപിച്ചത്.
Wednesday, May 27, 2009
Friday, May 8, 2009
ഹാവുവിലെ സ്ത്രീകള്‍
ഹാവൂവിലെ
സ്ത്രീകളുടെയല്ലാം
രഹസ്യക്കാരനാണു ഞാന്‍.
രാത്രിയുടെ കൂലിയുമെണ്ണി
ഞാനീ തെരുവിലൂടെ
നടക്കാറുണ്ട്.
ഏതെങ്കിലും
പൈപ്പിന്‍ ചുവട്ടില്‍
കുളിച്ചെന്നു വരുത്തി
ഉറക്കത്തെ പ്രാപിക്കുന്നു.
ഉറക്കത്തില്‍
വീര്‍ത്തു വരുന്ന
എന്റെ വയറും തടവി
വയറ്റില്‍ നിന്നൊരു
ചാപിള്ള പെറ്റു വീഴുന്നതും
സ്വപ്നം കണ്ട് ഞാനുണരുന്നു.
പണ്ട് ഹാവൂവെത്ര
സുന്ദരമായിരുന്നു,
ഇവിടുത്തെ സ്ത്രീകളും.
ഇപ്പൊഴവര്‍
പഴയതു പോലെയല്ല,
എനിക്കറിയാം എനിക്കേ
അറിയൂ.
ഹാവൂവിലൂടെ
കടന്നു പോകുന്ന
പുലര്‍ച്ച വണ്ടിയെത്തി നില്‍ക്കുന്നതു
ഇവരുടെ കിതപ്പുകളിലാണു.
ഇന്ന് ആ കിതപ്പുകള്‍
രാത്രിവണ്ടിക്കു തന്നെ
ഹാവൂവിലൂടെ
കടന്നു പൊകുന്നു.
തെരുവില്‍
ക്രിക്കെറ്റ് കളിക്കുന്ന
കുട്ടികളെ
തെറി വിളിക്കാന്‍
പോലുമാകാത്ത ഇവരുടെ
പകലുകള്‍
ദുര്‍ബലങ്ങളാണ്.
പഴയപോലെ
തെരുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
ലോറികളില്‍ നിന്നും
രാത്രിയുടെ സീല്‍കാരങ്ങള്‍
കേള്‍ക്കാറില്ല.
എന്നെങ്കിലും ഹാവൂവിലൂടെയുള്ള
നിങ്ങളുടെ യാത്രയും
വിരസമാകില്ല
കാരണം
ഹാവൂവിലെ വയറുകള്‍ക്ക്
ഇപ്പോഴും വിശക്കാറുണ്ട്.
