Wednesday, June 1, 2011

ഒരു രാത്രി ഉണ്ടായത് ഇങ്ങനെയാണ്

മുടിയിഴയില്‍
കിടപ്പറരംഗങ്ങള്‍ ഒളിപ്പിച്ചാണ്
അന്ന് രാത്രി നീ പടിയിറങ്ങിയത്
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
ഒന്നു തിരിഞ്ഞു നോക്കാതെ.

ഉറങ്ങുന്ന സുന്ദരികളുടെ
താഴ്‌വരയേക്കാള്‍ സുന്ദരിയാണ്
നീയെന്ന് എത്രയാവര്‍ത്തി പറഞ്ഞു,
എന്നിട്ടും നിഗൂഢമായ ഭാഷയില്‍
നീയതിനെ തള്ളിപ്പറയുകയായിരുന്നു.

ആ രാത്രി രഹസ്യമായി
നിനക്ക് നല്‍കിയ വിളിപ്പേരുകള്‍ക്കും
എനിക്കു നിന്നെ വെറുപ്പാണെന്ന
നിന്റെ ചുണ്ടിലെ വിറയലുകള്‍ക്കും
വെറുതെ പൂത്തുലഞ്ഞു പോയ
ഒരു രാത്രിയുടെ ഈണമുണ്ടായിരുന്നില്ല.

നിന്റെ കച്ചവടത്തിന്റെ കണ്ണുകള്‍
എന്നിലെ കൗതുകത്തിലേക്ക്
ആഴ്ന്നിറങ്ങിയപ്പോഴാണ്
അന്ന് രാത്രിയുണ്ടായത്.
വിടര്‍ന്ന അരക്കെട്ടുകള്‍ക്ക്
എന്തുചെയ്യാമെന്ന കൗതുകത്തെ
വിരലുകള്‍ തിരുമ്മി
എത്ര വേഗമാണ് നീ ഇല്ലാതാക്കിയത്.
വിശപ്പിനെക്കുറിച്ചുള്ള
ചോദ്യങ്ങളെ വിശറിയെന്ന് പറഞ്ഞ്
എന്തിനാണ് കെടുത്തിയത്
മഴയിറങ്ങുന്ന ആ രാത്രിയിലും
വിയര്‍ത്തു പോകുമെന്ന
ഭീതികളെ ഇല്ലാതാക്കിയത്.

വരാനിരിക്കുന്ന നിമിഷങ്ങളുടെ
ഉന്മാദത്തെ ഏത് കോലു കൊണ്ടാണ്
അളന്ന് തീര്‍ച്ചപ്പെടുത്തിയത്
വെറുതെ കളയാന്‍ സമയമില്ലെന്ന്
നീയെങ്ങനെയാണ് കാര്‍ക്കിച്ച് തുപ്പിയത്.

ഈ തെരുവിലെ ആരുടെ
കിടപ്പറ രംഗമാണ്
നിന്റെ മുടിയിഴകളെ ഇപ്പോഴും ഭയപ്പെടുന്നത്.
എവിടേക്കാണ് നിന്റെ അരക്കെട്ടിനെ
എന്റെ കണ്ണുകളില്‍ നിന്ന്
ഊരിയെടുത്തുകൊണ്ട് പോയത്.

14 comments:

  1. ആ രാത്രി രഹസ്യമായി
    നിനക്ക് നല്‍കിയ വിളിപ്പേരുകള്‍ക്കും
    എനിക്കു നിന്നെ വെറുപ്പാണെന്ന
    നിന്റെ ചുണ്ടിലെ വിറയലുകള്‍ക്കും
    വെറുതെ പൂത്തുലഞ്ഞു പോയ
    ഒരു രാത്രിയുടെ ഈണമുണ്ടായിരുന്നില്ല.
    nalla varikal..nannayeda

    ReplyDelete
  2. കൊള്ളാം... വളരെ നന്നായിട്ടുണ്ട്

    ReplyDelete
  3. പലവട്ടം മനസില്‍ വില പറഞ്ഞുറപ്പിച്ചിട്ടും വല്ലാതെ കൊതിച്ചു പോയിട്ടും ശബ്്ദങ്ങളൊന്നും പുറത്തേക്ക് വരാത്തതു കൊണ്ടു മാത്രം നടക്കാതെ പോയ ഒരു കച്ചവടം എല്ലാ മനസിലുമുണ്ടായിരിക്കണം.
    വിശപ്പിനെ വിശറികൊണ്ടു വീശിക്കെടുത്തുന്ന വരികള്‍ എത്ര മനോഹരം. മുണ്ടു മുറുക്കിയുടുക്കുന്നതിനും അപ്പുറം മറ്റൊരു സാങ്കേതിക വിദ്യയിലും നിപുണരല്ലല്ലോ നമ്മള്ളിതു വരെ. നല്ല കവിത.. താഴ്‌വാരത്തിലെ ഉറങ്ങുന്ന സുന്ദരിയേക്കാള്‍ മനോഹരം. പങ്കു വച്ചതിന് നന്ദി. ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  4. നിന്റെ കച്ചവടത്തിന്റെ കണ്ണുകള്‍
    എന്നിലെ കൗതുകത്തിലേക്ക്
    ആഴ്ന്നിറങ്ങിയപ്പോഴാണ്
    അന്ന് രാത്രിയുണ്ടായത്.
    വിടര്‍ന്ന അരക്കെട്ടുകള്‍ക്ക്
    എന്തുചെയ്യാമെന്ന കൗതുകത്തെ
    വിരലുകള്‍ തിരുമ്മി
    എത്ര വേഗമാണ് നീ ഇല്ലാതാക്കിയത്

    മുടിയിഴകളാല്‍ പകര്‍ത്തിയ
    ഈ രാത്രിരംഗങ്ങള്‍ നന്നായി...

    ReplyDelete
  5. "നിന്റെ കച്ചവടത്തിന്റെ കണ്ണുകള്‍ എന്നിലെ കൌതുകത്തിലേക്ക് ആഴ്ന്നിരങ്ങിയപ്പോലാണ് അന്ന് രാത്രിയുണ്ടായത് "!മനസിലെവിടെയോ ഒരായിരം ചോദ്യങ്ങളുയര്‍ത്തുന്ന വലിയ ഒരാശയത്തെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരിക്കുന്നു. നന്നായി ........

    ReplyDelete
  6. കലേഷ്, അജിത്ത്, സെബി, രാജേഷ്, ഷാരോണ്‍, സുധീഷ്....
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  7. വെറുതെയായിപ്പോയ രാത്രിയുടെ ഈണങ്ങള്‍..
    നന്നായി.

    ReplyDelete
  8. മുടിയിഴയില്‍
    കിടപ്പറരംഗങ്ങള്‍ ഒളിപ്പിക്കുന്നവളേ
    വരാനിരിക്കുന്ന നിമിഷങ്ങളുടെ
    ഉന്മാദത്തെ ഏത് കോലു കൊണ്ടാണ്
    അളന്ന് തീര്‍ച്ചപ്പെടുത്തിയത്.
    വിടര്‍ന്ന അരക്കെട്ടുകള്‍ക്ക്
    എന്തുചെയ്യാമെന്ന കൗതുകത്തെ
    വിരലുകള്‍ തിരുമ്മി
    എത്ര വേഗമാണ് നീ ഇല്ലാതാക്കിയത്.

    മനോഹരം

    ReplyDelete
  9. kavithakal undakunnathum inganeyanu...... aashamsakal.........

    ReplyDelete
  10. വളരെ നല്ല ബ്ലോഗ്‌ ആണ്. എഴുതികൊണ്ടിരിക്കുക. നന്ദി.

    ReplyDelete