Thursday, June 24, 2010

പ്രവാചകയുടെ രഹസ്യം

ഒരിക്കല്‍ ഒരു കാക്കാലത്തിയുണ്ടായിരുന്നു,
കയ്യിലെ തത്തക്കൂടും
പച്ചക്കല്‍ മൂക്കുത്തിയും
വെറ്റിലക്കറയുള്ള ചിരിയുമായി
ഫലം പറഞ്ഞു നടന്നവള്‍,
പലപ്പോഴും,
അത് വെറും ഫലിതങ്ങളുമായിരുന്നു.
വര്‍ത്തമാനത്തിന്റെ
സൂചനകളില്‍ നിന്നും
അവള്‍ ഭാവിയെ വെളിപ്പെടുത്തുന്നു
അവളുള്ളപ്പോള്‍
ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍
തത്ത കൊത്തുന്ന ചീട്ടു പോലെ ലളിതം.

അവളുടെ വാക്കുകള്‍
നല്ലകാലത്തിന് വേണ്ടിയുള്ള
കാത്തിരിപ്പുകളായി,
മരിക്കാനിരുന്നവര്‍
മരിക്കാതെ മരിച്ച് ജീവിച്ചു
നാടുവിട്ടവര്‍
എന്നേലും തിരിച്ചുവരുമെന്ന
ഓര്‍മകളായി കാത്തിരുന്നു.
അവളിലൂടെ
പില്‍കാലം മുന്‍കാലത്തേക്കിറങ്ങി നടന്നു.
കാലം തെറ്റിയവര്‍ക്ക്
കാക്കാത്തിയാര്, തത്തയാര്.

ഒരിക്കല്‍ തന്റെ പച്ച ശരീരവും
കാക്കാലത്തിയെയും ബാക്കിയാക്കി
ആ വെറ്റിലച്ചിരിയും തട്ടിയെടുത്ത്
തത്തയെങ്ങോ പൊയ്,
തത്ത കൊത്തിയ
ഏത് ചീട്ടിലായിരിക്കും
ഈ മോഷണത്തിന്റെ
രഹസ്യം ഒളിച്ചിരുന്നത്.






തോര്‍ച്ച (ജനുവരി 2011)

9 comments:

  1. മോഷണത്തിന്റെ
    രഹസ്യം.....:)

    nannaayittundu...

    ReplyDelete
  2. kollam..nalla kavitha...keep going....

    ReplyDelete
  3. Aruninte kaavya vazhikal swathadhravum vethyasthavumaanu.kavithakalil kaavya pakkotha annyam nilkkumbbozhum sathya sandhathayude jeevikkyunna avasthakale kurichhulla thenggalukal vaakkukalkku oru prathyeka alamkaara peedam thanne theerkkunnu . kaalika prashnaggal arunine baadichha aswasthhathakalaanu. ee kaviyude hrudayathhil athikramichhu kadakkunna ella aswasthhathakaleyum arun neridunnathu koorthha vaakkukal konddaanu . kavithakal konddu neriduvaanaakathhathine kadhakal konddu aakramikkyunnu.arun enna prathibhayude kavithakalkko kadhakalkko prathikarana sheshi earunnathu aaswadakare kuzhaykkyunna oru chodyavumaanu ! ella theevra kaazhchakalkku pinnilum kavithayude neriya kanikakal pathinju kidappunddennu ee kavi thirichhariyunnu ...

    ReplyDelete
  4. pacha sareeravum vettilachriyum kalakki.pradeepnte kavithyute oru orma varunnuntu thanum

    ReplyDelete
  5. മനോഹരമീ ബ്ലോഗും വരികളും..
    ഇനിയും വരും ഇതുവഴിയേ..

    ReplyDelete
  6. ചുള്ളിക്കാടിന്റെ ഒരു കവിതയെ ഓർമ്മിപ്പിക്കുന്നല്ലോ അരുണേ ഇത്.. .. പേര് ഓർമയില്ല..ആദ്യവരികൾ വായിച്ചപ്പോൾ തന്നെ ആ കവിതയെ ഓർമവന്നു... പേരു നോക്കിയിട്ട് എഴുതാം

    ReplyDelete